Monday, January 31, 2011

എന്റെ അങ്ങാടി



വീതി കുറഞ്ഞ പീടികത്തിണ്ണയില്‍
ബീഡി വലിച്ച്  വിശേഷം പറയുന്ന ബീരാന്‍ കാക്ക.


ഉയരത്തില്‍ ചായ പാരുന്നതിനിടയിലും 
പരദൂഷണം പറയാന്‍ മറക്കാത്ത
പീടികക്കാരന്‍ ബാപുട്ടിക്കാക്ക.


പാതി മാത്രം കഴുകിയ ഗ്ലാസില്‍
പാതി മാത്രം പന്ജാര ചേര്‍ത്ത് 
സരുബത്ത് കലക്കുന്ന  സൈദ്‌ ഇക്കാക്ക


പട്ടാ പകലും കുപ്പായമിടാതെ
മുറ്റിന്‍ മുറ്റിന്‍ മുക്രിയിടുന്ന മൂരികലുമായി
മൂന്തിക്ക് കയറിവരുന്ന
പൂലക്കച്ച്ചവടക്കാരന്‍ പൂലാക്ക  .


സുരൂം കുട്ടിയുടെ പന്തക്കാഴ്ച്ചയില്‍
പാതിരക്ക് 
വലിയ വായില്‍ വസ്ത്രം  വില്‍ക്കുന്ന
മൊയ്തീന്‍ കാക്ക.


ഇവരെല്ലാം എന്റെ അങ്ങാടിയില്‍ നിന്ന് അപ്രത്യക്ഷ്യരായി...
പുതു പണക്കാരന്‍ നാനിപ്പയുടെ
പലചരക്ക് പ്ലസ് കൂല്ബാര്‍ പ്ലസ് ബേക്കരി കട തുറന്നതിന്‍  ശേഷം .....