Thursday, March 10, 2011

നാടന്‍ നാവ്

നാട്ടിന്‍ പുറത്തെ 
നാടന്‍ നാവുമായി നമുക്ക്
നാഗരിഗരായ നാലാളുടെ മുന്നില്‍ 
ന്യായം പറഞ്ഞിരിക്കനവില്ല .

Tuesday, February 1, 2011

മതിലുകള്‍

സമൂഹവും
സമുദായവും
സംബ്രദായങ്ങളും
സഹകരിച്ച് സ്ര്ഷ്ടിക്കുന്ന മതിലുകള്‍
എടുത്ത് ചാടാന്‍ കഴിയാത്ത  വിതം  ഉയരത്തിലാവുംബോള്‍ 

മതിലുകളില്‍ പഴുതുകള്‍  സ്ര്ഷ്ടിക്കേണ്ടി വരും -  നമുക്ക്.
പുറം ലോക ക്കാഴ്ച്ചകള്‍,
പഴുത് കാഴ്ച്ചകളില്‍ പരിമിത പ്പെടുത്തേണ്ടി  വരും -  നമുക്ക്.

പള്ളിക്കൂടം

പൊട്ടി  പാളീസായ ഒരു പാലവും
വിണ്ട് കീറിയ കുറേ വരബ്ബുകളും വക വെക്കാതെ
നാല്പത് മിനുറ്റ് നടന്നു തീരുബോള്‍ 
എന്റെ പള്ളികൂടത്ത്തിന്റെ പടിവാതില്‍ കണ്ട് തുടങ്ങും


ഒടുവില്‍ ക്ലസിനടു ത്തെത്തുബോള്‍  ...
പാതിരാക്ക്‌ മാത്രം പുറത്തിറങ്ങുന്ന 
തൂന്ന്യാസി തുരപ്പന്‍ തുരന്ന് പുറത്തിട്ട മണ്ണിന്റെ
മനം മുട്ടിക്കുന്ന മണം വന്നു തുടങ്ങും. 

അന്പതിലതികം അന്തേവാസികളെ
ഒതുക്കി നിര്ത്താനാവാതെ  വീര്‍പ്മുട്ടുന്ന ക്ലസുരൂം
അതിനിടയില്‍ ...അനജ് മിനുട്ട് അലറാന്‍ ശ്രമിച്ച്
അടങ്ങിയിരിക്കാന്‍നോരുങ്ങുന്ന തെക്കുകാരി അദ്യാപികയുടെ  .
നെടുവീര്പുകള്‍ കേട്ടു തുടങ്ങും


എല്ലാത്തിനുമൊടുവില്‍ ..
പണിയൊന്നും കിട്ടാതായപ്പോള്‍  പാരല്‍ കോലേജ്  ന്റെ  
പടികയറി വന്ന
വാദ്യാരുടെ വിടുവായിത്തം..  പ്രഹസനം ....













Monday, January 31, 2011

എന്റെ അങ്ങാടി



വീതി കുറഞ്ഞ പീടികത്തിണ്ണയില്‍
ബീഡി വലിച്ച്  വിശേഷം പറയുന്ന ബീരാന്‍ കാക്ക.


ഉയരത്തില്‍ ചായ പാരുന്നതിനിടയിലും 
പരദൂഷണം പറയാന്‍ മറക്കാത്ത
പീടികക്കാരന്‍ ബാപുട്ടിക്കാക്ക.


പാതി മാത്രം കഴുകിയ ഗ്ലാസില്‍
പാതി മാത്രം പന്ജാര ചേര്‍ത്ത് 
സരുബത്ത് കലക്കുന്ന  സൈദ്‌ ഇക്കാക്ക


പട്ടാ പകലും കുപ്പായമിടാതെ
മുറ്റിന്‍ മുറ്റിന്‍ മുക്രിയിടുന്ന മൂരികലുമായി
മൂന്തിക്ക് കയറിവരുന്ന
പൂലക്കച്ച്ചവടക്കാരന്‍ പൂലാക്ക  .


സുരൂം കുട്ടിയുടെ പന്തക്കാഴ്ച്ചയില്‍
പാതിരക്ക് 
വലിയ വായില്‍ വസ്ത്രം  വില്‍ക്കുന്ന
മൊയ്തീന്‍ കാക്ക.


ഇവരെല്ലാം എന്റെ അങ്ങാടിയില്‍ നിന്ന് അപ്രത്യക്ഷ്യരായി...
പുതു പണക്കാരന്‍ നാനിപ്പയുടെ
പലചരക്ക് പ്ലസ് കൂല്ബാര്‍ പ്ലസ് ബേക്കരി കട തുറന്നതിന്‍  ശേഷം .....

Thursday, December 30, 2010

പരിചയങ്ങള്‍

പരിചയങ്ങള്‍ പ്രഹസനങ്ങലാനെന്ന  
പ്രത്യയശാസ്ത്രം 
പ്രതിനിതീകരിക്കുന്നത് കൊണ്ടല്ല
ഞാന്‍ നിന്നോട് മിണ്ടാതിരുന്നത് 
പ്രഹസനങ്ങള്‍ പരിചയക്കാരില്‍ നിന്നാവരുത്
എന്ന് കരുതി മാത്രം .

Tuesday, December 28, 2010

നെടുവീര്പിന്റെ നിര്വ്ര്തി

ദുരന്തങ്ങളുടെ  ഈ നൈരന്തര്യത്തിനിടയില്‍ ആകെയുള്ള ഒരു ആശ്വാസം
ഇടക്കിടെ 'നെടുവീര്പുകളി' ടാനവുന്നു
എന്നതാണ് .
നെടുവീര്പുകല്കുള്ളിലും  നിര്‍വ്ര്‍തികളുടെ  നിര്‍വ്വചനങ്ങള്‍ തിരയുന്ന ഒരു നിസ്സഹായിയുടെ     പാഴ്ശ്രമം,  ഇവിടെ നിന്നാനെത്രേ   തുടങ്ങുന്നത്...